---
title: "കേസുകൾ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം; കേന്ദ്രത്തിന് സിജെപിയുടെ മുന്നറിയിപ്പ്"
english_title: "CJP Warns Centre: Protest to Resume Tomorrow if Cases Against Students Not Withdrawn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374995/cjp-threatens-protest-resume-cases-students-centre-2026`"
published_at: "2026-07-27T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67758280473_1000197556.jpg"
keywords: ["CJP", "CJ Party", "Jantar Mantar Protest", "Dharmendra Pradhan", "Centre Government"]
---

# കേസുകൾ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം; കേന്ദ്രത്തിന് സിജെപിയുടെ മുന്നറിയിപ്പ്

> **Lead Summary:** **ന്യൂഡൽഹി**: സമരം ചെയ്ത വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കേസുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

## Article Content

**ന്യൂഡൽഹി**: സമരം ചെയ്ത വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കേസുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ജന്തർ മന്തറിൽ 37 ദിവസമായി നടന്നുവന്ന സമരം സിജെപി താത്കാലികമായി അവസാനിപ്പിച്ചിരുന്നു.

കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും തുടങ്ങുമെന്ന് സിജെപി നേതൃത്വം അറിയിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374995/cjp-threatens-protest-resume-cases-students-centre-2026`)